കാലം കലികാലം…അമ്മ അച്ഛനാകുന്നു,മകന്‍ മകളാകുന്നു!…

  • Post category:news
  • Reading time:1 min read
You are currently viewing കാലം കലികാലം…അമ്മ അച്ഛനാകുന്നു,മകന്‍ മകളാകുന്നു!…

വാഷിംങ്ടണ്‍ :ഭിന്ന ലിംഗ വിഭാഗത്തിന്റെ ചരിത്ര വഴിയില്‍ അത്യപൂര്‍വ്വമായ മാറ്റത്തിന് കളമൊരുക്കി കൊണ്ട് ലോകത്തെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ അച്ഛനും ട്രാന്‍സ്ജെന്റര്‍ മകളുമായി ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് അമേരിക്കയിലെ മിഷിഗണ്‍ സ്വദേശികളായ ഒരു അമ്മയും മകനും!

14ാം വയസ്സില്‍ തന്റെ ലൈംഗികാസ്തിത്വം തിരിച്ചറിഞ്ഞ മകന്‍ കോറെ ഈ ആഗ്രഹം കുടുംബാംഗങ്ങളോട് പറഞ്ഞപ്പോള്‍ അച്ഛന്‍ ലെസും അമ്മ എറീക്കയും അഞ്ച് സഹോദരങ്ങളും അതിന് പൂര്‍ണ്ണ പിന്തുണ നല്‍കി. രക്ഷിതാക്കള്‍ ലോകത്തിലെ ഓരോ ട്രാന്‍സ്‌ജെന്‍ഡറിന്റെയും ജീവിതം ദുസ്സഹമാക്കുമ്പോള്‍ കോറെയുടെ അമ്മ എറീക്കയുടെ പിന്തുണ അത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് കോറെ പറയുന്നു.എന്നാല്‍ വൈകാതെ തന്നെ, തനിക്കും ആണാകാനുള്ള മോഹം തിരിച്ചറിഞ്ഞ എറീക്കയ്ക്ക്് ധൈര്യം പകര്‍ന്ന് കൊടുത്ത് ഭര്‍ത്താവ് ലെസ്സും അവരുടെ ആഗ്രഹ വഴിയില്‍ കൂട്ടു നിന്നു. ഇങ്ങനെ ഒരു വീട്ടിലെ അമ്മയും മകനും വൈകാതെ അച്ഛനും മകളുമായി മാറുകയാണ്. ഇവര്‍ ഭിന്ന ലിംഗമായി പരിണമിക്കുന്നതിനുള്ള ശസ്ത്രക്രിയയും അനുബന്ധ ചികിത്സാ ക്രമങ്ങളും താമസിയാതെ തുടങ്ങും. എന്തായാലും ഇതൊക്കെ കാലത്തിന്റെ ഒരു പോക്കെന്നല്ലാതെ മറ്റെന്തു പറയാന്‍!…

0Shares