കാറിന്‍റെ ചില്ലുകള്‍ തകര്‍ത്ത് അജ്ഞാത സംഘം ഡല്‍ഹിയില്‍ ജഡ്ജിയെ കൊള്ളയടിച്ചു; പിന്നില്‍ കുപ്രസിദ്ധ കൊള്ളസംഘമായ ‘തക് തക്’ എന്ന് സംശയം

  • Post category:news
  • Reading time:1 min read
You are currently viewing കാറിന്‍റെ ചില്ലുകള്‍ തകര്‍ത്ത് അജ്ഞാത സംഘം ഡല്‍ഹിയില്‍ ജഡ്ജിയെ കൊള്ളയടിച്ചു; പിന്നില്‍ കുപ്രസിദ്ധ കൊള്ളസംഘമായ ‘തക് തക്’ എന്ന് സംശയം

ഡല്‍ഹിയില്‍ കാറിന്‍റെ ചില്ലുകള്‍ തകര്‍ത്ത് അജ്ഞാത സംഘം ജഡ്ജിയെ കൊള്ളയടിച്ചു. ഡല്‍ഹിയിലെ ഒഖല മേഖലയിലാണ് സംഭവം. സാകേത് ജില്ലാ കോടതിയിലെ വനിതാ ജഡ്ജിയുടെ മൊബൈല്‍ഫോണും എ.ടി.എം കാര്‍ഡും അടങ്ങിയ ബാഗാണ് മോഷണം പോയത്. രാത്രിയോടെ ഔദ്യോഗിക വസതിലേക്ക് എത്തിയതായിരുന്നു ജഡ്ജി. തുടര്‍ന്ന് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ജഡ്ജിയുടെ കാറിന് തകരാര്‍ ഉള്ളതായി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇത് പരിഗണിക്കാതെ കാര്‍ ഓടിച്ച് പോയ ജഡ്ജി അടുത്ത സിഗ്നലില്‍ കാര്‍ നിര്‍ത്തിയതോടെ ഒപ്പമെത്തിയ യുവാക്കള്‍ കാറിന്‍റെ ചില്ലുകളില്‍ തട്ടി. കാര്യം ചോദിച്ചറിയാനായി ജഡ്ജി തിരിഞ്ഞതോടെ മറ്റൊരു ബൈക്കിലെത്തിയ സംഘം കാറിന്‍റെ ചില്ല് തകര്‍ത്ത് ബാഗുമായി കടന്നുകളയുകയായിരുന്നു. കുപ്രസിദ്ധ കൊള്ളസംഘമായ തക് തക് ഗ്യാങ്ങാണ് മോഷണം നടത്തിയതെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares