കാമുകിയുടെ പേര് കൈയില്‍ പച്ചകുത്തിയത് പുലിവാലായി; നവവരനോട് ഭാര്യ ചെയ്തത് ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing കാമുകിയുടെ പേര് കൈയില്‍ പച്ചകുത്തിയത് പുലിവാലായി; നവവരനോട് ഭാര്യ ചെയ്തത് ഇങ്ങനെ

കോയമ്പത്തൂര്‍: കാമുകിയുടെ പേര് കൈയില്‍ പച്ചകുത്തിയതിന് രണ്ടാം ഭാര്യ ഭര്‍ത്താവിനെ പൊതുസ്ഥലത്ത് തല്ലിച്ചതച്ചു. യുവാവ് സ്വപ്നത്തില്‍പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു നടന്നത്. ജൂലായ് 20 നാണ് സംഭവം. കിണത്തുകടവ് സ്വദേശിയായ യുവാവിനെ പൊതുസ്ഥലത്ത് പട്ടാപ്പകല്‍ ആളുകള്‍ കാണ്‍കെ തന്നെ ഒരാഴ്ച മുമ്പ് വിവാഹിതയായ യുവതി കൈകാര്യം ചെയ്യുകയായിരുന്നു. ആദ്യഭാര്യ ഇയാളുമായി പൊരുത്തപ്പെടാനാവാതെ പിണങ്ങിപ്പോയിരുന്നു. പിന്നീടാണ് ഈ യുവതിയെ വിവാഹം ചെയ്തത്. എന്നാല്‍ കാമുകിയായ പെണ്‍കുട്ടിയുടെ പേരാണ് കൈയില്‍ പച്ചകുത്തിയിരുന്നത്. ഇതില്‍ രോഷാകുലയായ ഭാര്യ യുവാവിനെ തല്ലുകയായിരുന്നു.

https://youtu.be/x2qTRMOjzT0

യുവതിയെ ശല്യം ചെയ്തതിന് പ്രതികരിക്കുന്നതാണെന്ന് കരുതി നാട്ടുകാര്‍ ഇടപെട്ടപ്പോഴാണ് തല്ലു വാങ്ങുന്നത് ഭര്‍ത്താവെന്ന മനസിലായത്. തല്ലുന്നതിന്റെ കാരണം കൂടി അറിഞ്ഞതോടെ ആള്‍ക്കൂട്ടം കാഴ്ചക്കാരായി. വിവാഹത്തിനു ശേഷം ഭര്‍ത്താവില്‍ നിന്ന് പരിഗണന കിട്ടാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ക്ഷേത്രത്തിലെത്തിയതായിരുന്നു യുവതിയും ഭര്‍ത്താവും. അതിനു ശേഷം മടങ്ങുമ്പോഴാണ് പച്ചകുത്തലിനെ കുറിച്ച് ചോദിച്ച് ഇയാളെ യുവതി തല്ലിയത്. അതേസമയം യുവതി ഭര്‍ത്താവിനെ തല്ലുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുകയാണ്.

0Shares