കാമുകനോടൊപ്പം ജീവിക്കുന്നതിനായി സ്വന്തം മക്കളെ യുവതി പാലില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തി

  • Post category:news
  • Reading time:1 min read
You are currently viewing കാമുകനോടൊപ്പം ജീവിക്കുന്നതിനായി സ്വന്തം മക്കളെ യുവതി പാലില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തി

ചെന്നൈ: അയല്‍പക്കത്തെ കാമുകനൊപ്പം ജീവിക്കാന്‍ ഏഴും നാലും വയസ്സുള്ള മക്കളെ വിഷം കൊടുത്തുകൊന്നതിനുശേഷം കാമുകനൊപ്പം  മുങ്ങിയ യുവതി അറസ്റ്റില്‍. ചെന്നൈയിലെ കുണ്ടൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
അഭിരാമണി (25) ആണ് കുട്ടികളെ വിഷം കൊടുത്ത് കുട്ടികളെ കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെയും വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു.വീടിന് സമീപത്തെ ബിരിയാണി കടയില്‍ ജോലി ചെയ്യുന്ന സുന്ദരം എന്ന യുവാവുമായ യുവതി അടുപ്പത്തിലായിരുന്നു. ഇയാളോടൊപ്പം ജീവിക്കുന്നതിന് ഭര്‍ത്താവും മക്കളും തടസമാകുമെന്ന് കണ്ടാണ് യുവതി അരുകൊല ചെയ്തത്.

0Shares