കാബൂളില്‍ രണ്ട് സ്ഥലങ്ങളില്‍ ചാവേറാക്രമണം: പതിനാറ് പേര്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing കാബൂളില്‍ രണ്ട് സ്ഥലങ്ങളില്‍ ചാവേറാക്രമണം: പതിനാറ് പേര്‍ കൊല്ലപ്പെട്ടു.

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ പതിനാറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ്, രഹസ്യാനേഷണ വിഭാഗം ആസ്ഥാനങ്ങള്‍ക്ക് മുന്നിലുണ്ടായ രണ്ട് ചാവേര്‍ ബോംബ് സ്‌ഫോടനത്തിലാണ് പതിനാറ് ആളുകള്‍ കൊല്ലപ്പെട്ടത്.  പശ്ചിമ കാബൂളിലെ പോലീസ് ആസ്ഥാനത്തേക്ക് ചാവേര്‍ കാര്‍ ബോംബ് ഇടിച്ചുകയറ്റുകയായിരുന്നു. ഇതിനുമുമ്പേ ഭീകരവാദികള്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. വിദേശ സൈനികരെയും യു.എസ് പിന്തുണയോടെ അധികാരത്തിലേറിയ സര്‍ക്കാരിനെയും പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ആക്രമണം നടത്തിയത്‌
ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം താലിബാന്‍ ഏറ്റെടുത്തു.

0Shares