കാട്ടിലെ രാജാവിന്റെ പേടി!.

  • Post category:news
  • Reading time:1 min read
You are currently viewing കാട്ടിലെ രാജാവിന്റെ പേടി!.

കാനഡ: കാട്ടിലെ ഏറ്റവും ധൈര്യശാലിയായതിനാലാണ് സിംഹത്തിന് കാട്ടിലെ രാജാവ് എന്ന പേര് വന്നത്. എന്നാല്‍ കേവലമൊരു സോപ്പ് കുമിള കണ്ട് പേടിക്കുന്ന സിംഹരാജനെ നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?. കൂട്ടിനകത്ത് സവാരി നടത്തുന്നതിനിടെയിലാണ് മോട്ടോ എന്നു പേരുള്ള 10 വയസ്സുകാരന്‍ സിംഹത്തിന്റെ മുന്നിലേക്ക് ഒരു സോപ്പ് കുമിള പറന്നു വന്നത്.

മുന്‍പ് കണ്ടു പരിചയമില്ലാത്തതിനാലാകണം സംഭവം എന്താണെന്ന് അടുത്തു ചെന്നു പരിശോധിച്ചേക്കാമെന്ന് മോട്ടോ കരുതി. കാര്യമായി നിരീക്ഷിക്കുന്നതിനിടെ കുമിള നിലത്തു വീണു പൊട്ടി. ഈ സമയം മോട്ടോ പരിസരം മറന്നു ഞെട്ടിപ്പോയി.

https://www.youtube.com/watch?v=Gw5pVFDZz8k

0Shares