കശ്മീരില്‍ മന്ത്രിയുടെ വീടിനു നേരെ ഭീകരാക്രമണം.

  • Post category:news
  • Reading time:1 min read
You are currently viewing കശ്മീരില്‍ മന്ത്രിയുടെ വീടിനു നേരെ ഭീകരാക്രമണം.

ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ മന്ത്രിയുടെ വീടിനുനേര്‍ക്ക് ഭീകരാക്രമണം. പി.ഡി.പി മന്ത്രിയായ അബ്ദുള്‍ റഹ്മാന്‍ വീരിയുടെ അനന്ത്നാഗിലെ വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.

മന്ത്രി വീട്ടില്‍ ഇല്ലാത്ത സമയത്തയിരുന്നു ആക്രമണം.അതിനാല്‍ത്തന്നെ ആളപായമില്ല. മന്ത്രിയുടെ വീടിനു പുറത്ത് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.
ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യാഗസ്ഥന് പരിക്കേറ്റു.

0Shares