കള്ളക്കേസില്‍ നിന്നും മോചിപ്പിച്ചില്ല; പ്രതിഷേധമായി അച്ഛനമ്മമാരെ ചുമലിലേറ്റി ആദിവാസി യുവാവ് നടന്നത് 40 കിലോമീറ്റര്‍; വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing കള്ളക്കേസില്‍ നിന്നും മോചിപ്പിച്ചില്ല; പ്രതിഷേധമായി അച്ഛനമ്മമാരെ ചുമലിലേറ്റി ആദിവാസി യുവാവ് നടന്നത് 40 കിലോമീറ്റര്‍; വീഡിയോ കാണാം

മയൂര്‍ഭഞ്ച്: കള്ളക്കേസില്‍ കുടുക്കി ജയിലിടച്ച് സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആദിവാസി യുവാവ് മാതാപിതാക്കളെ ചുമലിലേറ്റി നടന്നത് 40 കിലോമീറ്റര്‍. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ മൊറോദ സ്വദേശിയാണ് അധികൃതര്‍ തന്റെ ജീവിതം തകര്‍ത്തതില്‍ പ്രതിഷേധിച്ച് വേറിട്ട സമരം നടത്തിയത്.2009 ല്‍ മൊറോദ പൊലീസ് യുവാവിന്റെ പേരില്‍ വ്യാജകേസ് ചുമത്തിയിരുന്നു. ആ കേസില്‍ 18 ദിവസം തടവില്‍ കഴിയേണ്ടി വന്നുവെന്നുമാണ് കാര്‍ത്തിക് സിങ്ങ് പറയുന്നത്. അന്ന് ചുമത്തിയ കേസ് ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ നാട്ടുകാരില്‍ നിന്നു അവഗണന നേരിടുകയാണ് ഉണ്ടായതെന്ന് യുവാവ് പറയുന്നു.കേസ് കാരണം ഗ്രാമത്തിലെ ആരും പണിക്ക് വിളിക്കാതെയായി.

അതിനാല്‍ പ്രായമായ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് ദൂരെയെവിടെയും പോകാനും കഴിയില്ല. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ഏഴു വര്‍ഷം മുമ്പേ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഈ കേസുള്ളതിനാല്‍ നല്ല ജോലി ഒന്നും ലഭിക്കുന്നില്ല. ജോലിയില്ലാത്തതുകാരണം കല്ല്യാണവും നടക്കുന്നില്ലെന്നു കാര്‍ത്തിക് പറഞ്ഞു. മൊറോദ പൊലീസ് നിരപരാധികള്‍ക്കെതിരെ ഇത്തരത്തില്‍ കേസ് ചുമത്തുന്നത് പതിവാണെന്ന് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രഭുദാന്‍ മറണ്ടി പറഞ്ഞു. ഇതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുന്നത് ഇതുപോലുള്ള നിരപരാധികള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. കടം കയറിയതു കാരണം കാര്‍ത്തിക്കിന്റെ ജീവിതം ദുരിതമയമായി മാറിയെന്നും മാതാപിതാക്കള്‍ക്ക് ഭക്ഷണം കണ്ടെത്താന്‍ വരെ അയാള്‍ക്ക് കഴിയുന്നില്ലെന്നും സാമൂഹിക പ്രവര്‍ത്തകനായ കുമാര്‍ പാത്ര പറയുന്നു.

 

0Shares