കളക്ഷന്റെ കാര്യത്തിലും കെ. എസ് ആർ. ടി. സിയിൽ ‘മിന്നൽ’ തന്നെ താരം .. ഒരു ദിവത്തെ ശരാശരി കളക്ഷന്‍ രണ്ടര ലക്ഷം രൂപ

  • Post category:news
  • Reading time:1 min read
You are currently viewing കളക്ഷന്റെ കാര്യത്തിലും കെ. എസ് ആർ. ടി. സിയിൽ ‘മിന്നൽ’ തന്നെ താരം .. ഒരു ദിവത്തെ ശരാശരി കളക്ഷന്‍ രണ്ടര ലക്ഷം രൂപ

തിരുവനന്തപുരം: ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടു കെ. എസ്ആര്‍ടി. സി ആരംഭിച്ച ‘മിന്നൽ’ സർവീസ് കളക്ഷന്റെ കാര്യത്തിലും മിന്നൽ ആകുന്നു. ഒരു ദിവത്തെ ശരാശരി കളക്ഷന്‍ രണ്ടര ലക്ഷം രൂപയാണ് ഈ ദീർഘദൂര സർവീസുകൾ സ്ഥാപനത്തിന് നേടികൊടുക്കുന്നത്. തിരുവനന്തപുരം- കാസര്‍കോഡ് റൂട്ടിലോടുന്ന മിന്നലാണ് കളക്ഷനില്‍ മുന്നില്‍. ദിവസം 31,700 രൂപയാണ് ഈ റൂട്ടില്‍ മിന്നലിനു ലഭിക്കുന്നത്. കട്ടപ്പന- തിരുവനന്തപുരം റൂട്ടിലാണ് ഏറ്റവും കുറവ് ദിവസ കളക്ഷന്‍. 22,000 രൂപ.

തിരുവനന്തപുരം- കാസര്‍ഗോഡ്, തിരുവനന്തപുരം- പാലക്കാട്, ബത്തേരി- തിരുവനന്തപുരം, കണ്ണൂര്‍- തിരുവനന്തപുരം, കാസര്‍ഗോഡ്- കോട്ടയം, കട്ടപ്പന- തിരുവനന്തപുരം, മൂന്നാര്‍- തിരുവനന്തപുരം, പാലക്കാട്- തിരുവനന്തപുരം, മാനന്തവാടി- തിരുവനന്തപുരം എന്നീ ഒന്‍പത് റൂട്ടുകളിലാണ് മിന്നൽ സർവീസ് നടത്തുന്നത്. സ്റ്റോപ്പുകളുടെ എണ്ണവും ഡ്രൈവർമാരുടെ വിശ്രമസമയവും കുറച്ചാണ് സർവീസ്. പ്രത്യേകം ഡിസൈൻ ചെയ്ത നിറങ്ങളണിഞ്ഞാണു മിന്നൽ റോഡിലിറങ്ങിയിട്ടുള്ളത്. പുഷ്ബാക് സീറ്റുള്ള എയർ ബസുകളിൽ വൈഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പിന്നീട് ഏർപ്പെടുത്തും.

0Shares