‘കല്യാണരാമൻ’ .. രണ്ടും കൽപ്പിച്ച് ദിലീപ് വീണ്ടും കോടതിയിലേക്ക്, ദിലീപിന്റെ വക്കാലത്ത് മുന്‍നിര ക്രിമിനല്‍ അഭിഭാഷകരായ രാമന്‍പിള്ള അസോസിയേറ്റ്‌സ് ഏറ്റെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing ‘കല്യാണരാമൻ’ .. രണ്ടും കൽപ്പിച്ച് ദിലീപ് വീണ്ടും കോടതിയിലേക്ക്, ദിലീപിന്റെ വക്കാലത്ത് മുന്‍നിര ക്രിമിനല്‍ അഭിഭാഷകരായ രാമന്‍പിള്ള അസോസിയേറ്റ്‌സ് ഏറ്റെടുത്തു


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽകഴിയുന്ന ദിലീപ് തന്റെ വക്കാലത്ത് രാമന്‍പിള്ള അസോസിയേറ്റ്‌സ്നെ ഏല്‍പ്പിച്ചു. മുഹമ്മദ് നിസാമിന് വേണ്ടി മുന്‍നിര ക്രിമിനല്‍ അഭിഭാഷകരായ ബി രാമന്‍പിള്ള അസോസിയേറ്റ്‌സ് ആണ് ഹാജരായിരുന്നത്. രാമന്‍പിള്ളയുടെ ജൂനയേഴ്‌സായ രണ്ടു പേര്‍ ശനിയാഴ്ച ആലുവ സബ്ജയിലിലെത്തി ദിലീപുമായി ഒന്നരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയശേഷമാണ് കേസ് ഏറ്റെടുത്തത്. സുജീഷ് മേനോന്‍, ഫിലിപ്പ് വര്‍ഗീസ് എന്നിവരാണ് ജയിലിലെത്തിയത്. ദിലീപിന്റെ സഹോദരന്‍ അനൂപും ഇന്നലെ ബി. രാമന്‍ പിള്ളയുമായി സംസാരിച്ചിരുന്നു.

തിങ്കളാഴ്ച ദിലീപിന് വേണ്ടി രാമന്‍പിള്ള അസോസിയേറ്റ്‌സ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. പോലീസിന്റെ വാദങ്ങള്‍ ഖണ്ഡിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇത്തവണ പ്രതിഭാഗം ശേഖരിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകനായിരുന്ന കെ രാംകുമാറായിരുന്നു നേരത്തെ ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നത്. ഇദ്ദേഹം നടത്തിയ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു.

0Shares