സുള്ള്യ: സുള്ള്യയിലെ കല്‍മാഡ്കയില്‍ കുട്ടികള്‍ക്കിടയില്‍ അജ്ഞാത പനി പടരുന്നു. പരിസരപ്രദേശങ്ങളിലെ ഗ്രാമങ്ങളിലും ഇപ്പോള്‍ പനി പടരുന്നതായി റിപോര്‍ട്ടുണ്ട്. സാധാരണയായി പനിപിടിക്കുമ്പോള്‍ വീട്ടുമൃഗങ്ങളില്‍ ലക്ഷണമായി കാണുന്ന വൃണങ്ങളാണ് ഇപ്പോള്‍ മനുഷ്യരിലും കാണുന്നത്. താലൂക്കിലെ കല്‍മാഡ്ക, കച്ചില, ബംമേട്ടി, മലപ്പുറം എന്നീ പ്രദേശങ്ങളില്‍ ജീവിക്കുന്ന 11 വയസിന് താഴെയുള്ള ആറ് കുട്ടികളെയാണ് പനി ബാധിച്ചിരിക്കുന്നത്. പനിബാധിച്ച
കുട്ടികളില്‍ ഉയര്‍ന്ന താപനിലയാണ് കാണുന്നത്.
പാദങ്ങള്‍, കാലുകള്‍, വായില്‍ എന്നിവയാല്‍ വെള്ളം നിറച്ച കുരുക്കള്‍ പ്രത്യക്ഷപെടുന്നതായാണ് ഇതിന്റെ ലക്ഷണം. വായിലെ അള്‍സര്‍ മൂലം ആഹാരം വിഴുങ്ങാന്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും നിരീക്ഷണം നടത്തുവാനും വിദഗ്ധ സംഘത്തെ അയക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രാമകൃഷ്ണ റാവു പറഞ്ഞു.
കര്‍ണാടകയിലെ സുള്ള്യയില്‍ കുട്ടികള്‍ക്ക് അജ്ഞാത പനി