കര്‍ണാടകയിലെ രാമനഗരയില്‍ വാഹനപകടം; മലയാളികളായ നാല് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടകയിലെ രാമനഗരയില്‍ വാഹനപകടം; മലയാളികളായ നാല് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

ബംഗളുരു: കര്‍ണ്ണാടകത്തിലെ രാമനഗരയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. ബംഗളൂരു മൈസൂരു ദേശീയ പാതയിലെ രാമനഗര ജില്ലയിലുള്ള സംഘ ബസവണ്ണ ദുട്ടിയെന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അപകടം. ജോയദ് ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. മരിച്ച നാല് പേരും എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനികളാണ്. മൈസൂരു ഭാഗത്ത് നിന്ന് ബംഗളൂരുവിലേക്ക് കാറില്‍ വരികയായിരുന്നു ഇവര്‍. ട്രക്കിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.ആദ്യ ഡിവൈറഡറില്‍ ഇടിച്ച ട്രക്ക് പിന്നീട് കാറില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ നാലു പേരും മരിച്ചു. ജോയദും, ദിവ്യയും ബംഗളൂരുവിലെ രാജരാജേശ്വരി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളാണ്. മറ്റു രണ്ടു പേരും തമിഴ്‌നാട്ടിലെ വെല്ലൂരിലെ വി. ഐ.റ്റിയു മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളാണ്. മരിച്ചവരെല്ലാം പത്തനംതിട്ട ജില്ലയിലുള്ളവരാണ്‌. ഇവരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രാമനഗര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0Shares