കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തുന്നവര്‍ ജാഗ്രതൈ: ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് അടിച്ച് ബി.ജെ.പി എം.എല്‍.എ

  • Post category:news
  • Reading time:1 min read
You are currently viewing കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തുന്നവര്‍ ജാഗ്രതൈ: ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് അടിച്ച് ബി.ജെ.പി എം.എല്‍.എ

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മധ്യപ്രദേശില്‍ ബി.ജെ.പി എം.എല്‍.എ ആകാശ് വിജയ് വര്‍ഗീയ ബാറ്റ് കൊണ്ട് അടിച്ചു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗീയയുടെ മകനാണ് മാധ്യമങ്ങള്‍ നോക്കിനില്‍ക്കേ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫീസറാണ് മര്‍ദ്ദനത്തിന് ഇരയായത്. നഗരത്തിലെ ഗഞ്ചി കോംപൗണ്ടിലാണ് സംഭവം.

അഞ്ച് മിനുട്ടിനുള്ളില്‍ സ്ഥലത്ത് നിന്ന് പോയില്ലെങ്കില്‍ പിന്നെ സംഭവിക്കുന്നതിന്‍റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥനായിരിക്കുമെന്ന് വീഡിയോയില്‍ എം.എല്‍.എ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നുണ്ട്. എന്നാല്‍ കൈക്കൂലി ചോദിച്ചതിനാണ് ഉദ്യോഗസ്ഥനെ അടിച്ചതെന്ന് ബി.ജെ.പി നേതാവ് ഹിതേഷ് ബാജ്പേയി പറഞ്ഞു. കഴിഞ്ഞ മാസം ഇന്‍ഡോറിലെ രജ്വാഡയില്‍ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിന് ആകാശിനെതിരെ കേസെടുത്തിരുന്നു.

0Shares