മംഗളൂരു: തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയില്‍ ഉള്ളാള്‍ റയില്‍വേ സ്റ്റേഷന്റെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന വീണു. ആളില്ലാത്ത സമയത്തായതിനാല്‍ വന്‍ ദുന്രമൊഴിവായി. വെള്ളിയാഴ്ച രാവിലെ ഉണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു വീണത്. കെട്ടിടം കാലപ്പപഴക്കമുള്ളതിനാലാണ് തകര്‍ന്നിടിഞ്ഞത്. ടിക്കറ്റ് ബുക്കിംഗ് കൗണ്ടറാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് ടിക്കറ്റ് ബുക്കിംഗ് കൗണ്ടര്‍ പഴയ കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറ്റി.
റെയില്‍വേ സ്റ്റേഷനിലെ പുതിയ മേല്‍ക്കൂര നിര്‍മ്മിക്കാന്‍ ഡിവിഷന്‍ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. 10 ലക്ഷം രൂപ ചിലവിലാണ് പുതിയ മേല്‍ക്കൂരയും അനുബന്ധ കെട്ടിടവും നിര്‍മിക്കുന്നത്. ഇതിനുള്ള ഫണ്ട് പാസായിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് എന്‍ജിനീയര്‍ അറിയിച്ചു.
കനത്തമഴയില്‍ ഉള്ളാള്‍ റെയില്‍വേ സ്റ്റേഷനിലെ കെട്ടിടം തകര്‍ന്നു; ആളില്ലാത്ത സമയത്തായതിനാല്‍ വന്‍ദുരന്തമൊഴിവായി