
മാക്കൂട്ടം ചുരത്തില്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ഇരിട്ടി വിരാജ്പേട്ട മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ മാക്കൂട്ടം ചുത്തിലെ റോഡ് ഒലിച്ചുപോയതാണ് പ്രതിസന്ധിയിലായത്. ഇതുവഴി ഒരു വാഹനവും കടത്തിവിടുന്നതല്ല.

കഴിഞ്ഞവര്‍ഷം മഴ സമയത്തും ഇതേ അവസ്ഥ നേരിട്ടതാണ്. ആ സ്ഥലത്തു തന്നെയാണ് ഇപ്പോഴും ഇടിഞ്ഞുപൊളിഞ്ഞത്. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. റോഡ് പുനര്‍നിര്‍മ്മിക്കുന്നതുവരെ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ബെംഗളൂരു-മൈസൂര്‍ വഴി പോകുന്ന യാത്രക്കാര്‍ വയനാട്-മാനന്തവാടി റോഡ് മാര്‍ഗം സ്വീകരിക്കേണ്ടതാണ്.
