തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാവും വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക് ചെയര്‍മാനുമായ പി വാസുദേവന്‍ (77) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ പറശ്ശിനിക്കടവിലെ വീട്ടില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. ദീര്‍ഘകാലം ആന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം തളിപ്പറമ്പ് നഗരസഭയുടെ ആദ്യ ഉപദേശക സമിതി ചെയര്‍മാനുമായിരുന്നു.
12 വര്‍ഷക്കാലം സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായിരുന്നു. സി.പി.എം ജില്ലാ കമ്മറ്റി അംഗമായിരുന്ന പി വാസുദേവന്‍ ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിലാണ് അംഗത്വം ഒഴിഞ്ഞത്. സംസ്‌ക്കാരം ഇന്ന് രാത്രി ഒമ്പതിന് പറശ്ശിനിക്കടവ് പൊതുശ്മശാനത്തില്‍. ഭാര്യ: രമ. മക്കള്‍: നിര്‍മ്മല്‍, പരേതയായ സീമ.
കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാവ് പി വാസുദേവന്‍ അന്തരിച്ചു