കണ്ണൂരില്‍ സര്‍വകക്ഷി സമാധാനയോഗ തീരുമാനവും കാറ്റില്‍ പറന്നു; പാനൂര്‍ കുറ്റേരിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ സര്‍വകക്ഷി സമാധാനയോഗ തീരുമാനവും കാറ്റില്‍ പറന്നു; പാനൂര്‍ കുറ്റേരിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: അക്രമം അവസാനിപ്പിക്കാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാനയോഗ തീരുമാനവും പാളുന്നു. സി.പി.എമ്മും ആര്‍.എസ്.എസും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ വീണ്ടും അക്രമം. പാനൂര്‍ കുറ്റേരിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടീന്റവിട ചന്ദനാണ് (52) വെട്ടേറ്റത്. ഇരു കാലുകളിലും മഴു ഉപയോഗിച്ചാണ് വെട്ടിയത്. വ്യാഴാഴ്ച പുലര്‍ച്ചെ പാല്‍ വിതരണത്തിന് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. രാവിലെ ഒമ്പതേ മുക്കാലോടെ കൂറ്റേരി റേഷന്‍ കടക്കു സമീപമാണ് സംഭവം. ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. ഇരു കാലുകളും അറ്റുതൂങ്ങിയ നിലയില്‍ പൊലീസാണ് ചന്ദ്രനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചന്ദ്രന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഇരിട്ടി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് അന്ന് വെട്ടേറ്റത്. കഴിഞ്ഞ ആഴ്ച മാലൂരിലും ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ഇന്ന് അക്രമം ഉണ്ടായത്. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

0Shares