കണ്ണൂരില്‍ രണ്ടിടത്ത് കവര്‍ച്ച; മെട്രോ പത്ര ഓഫീസിലും ട്രാവല്‍സിലും കവര്‍ച്ച നടത്തിയത് ഒരാള്‍ തന്നെയെന്നു സൂചന

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ രണ്ടിടത്ത് കവര്‍ച്ച; മെട്രോ പത്ര ഓഫീസിലും ട്രാവല്‍സിലും കവര്‍ച്ച നടത്തിയത് ഒരാള്‍ തന്നെയെന്നു സൂചന


കണ്ണൂര്‍: നഗരത്തില്‍ രണ്ടു സ്ഥാപനങ്ങളില്‍ കവര്‍ച്ച. കണ്ണൂര്‍ മെട്രോ പത്രത്തിന്റെ ഓഫീസിലും തൊട്ടടുത്ത് തന്നെ പ്രവര്‍ത്തിക്കുന്ന അല്‍ ഒറാബി ട്രാവല്‍സിലുമാണ് കവര്‍ച്ച നടന്നത്. ഇരു സ്ഥാപനങ്ങളുടെയും പൂട്ടുകള്‍ തകര്‍ത്താണ് കവര്‍ച്ച നടന്നത്. കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍വശത്തെ കെട്ടിടമായ കാല്‍ടെക്സ് ടവറില്‍ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുസ്ഥാപനങ്ങളിലെയും മേശകളുടെയും ക്യാബിനുകളുടെയുമെല്ലാം പൂട്ടുകള്‍ തുറന്ന നിലയിലാണ്. കണ്ണൂര്‍ മെട്രോ പത്രത്തില്‍ നിന്ന് കാഷ്യറുടെ കൗണ്ടറില്‍ നിന്ന് 11,845 രൂപ കവര്‍ന്നിട്ടുണ്ട്. മാനേജിംഗ് എഡിറ്റര്‍ ശിവദാസന്‍ കരിപ്പാലിന്റെ ക്യാബിനിലെ മേശയുടെ പൂട്ടും മാനേജിംഗ് ഡയറക്ടര്‍ എം.പി മുരളിയുടെ ക്യാബിനിന്റെ പൂട്ടും തകര്‍ത്തിട്ടുണ്ട്. സ്ഥാപനത്തിന്റെ പിറകുവശത്തുകൂടി വാട്ടര്‍ ടാങ്കിന് സമീപത്തെ കക്കൂസിന്റെ വെന്റിലേറ്ററിലൂടെ കടന്ന് കക്കൂസ് വാതില്‍ തകര്‍ത്താണ് ഒന്നാംനിലയില്‍ കടന്ന് ഇരു സ്ഥാപനങ്ങളിലെയും പൂട്ടുകള്‍ തകര്‍ത്ത് അകത്തുകടന്നത്. അല്‍ ഒറാബി ട്രാവല്‍സിലെ അകത്തെ സേഫ് കള്ളന്റെ ശ്രദ്ധയില്‍ പെട്ടില്ല. വിവരമറിഞ്ഞ് ടൗണ്‍ എസ്.ഐ ശ്രീജിത്ത് കോടേരി സ്ഥാപനങ്ങളിലെത്തി പരിശോധന നടത്തി. ഇരു സ്ഥാപനങ്ങളിലെയും സി.സിടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. മെട്രോ പത്ര ഓഫീസിലും ട്രാവല്‍സിലും കവര്‍ച്ച നടത്തിയത് ഒരാള്‍ തന്നെയെന്നു സൂചന പോലിസിന് ലഭിച്ചിട്ടുണ്ട്.

0Shares