മട്ടന്നൂര്‍: വന്‍ബോംബ് ശേഖരം പിടികൂടി. കണ്ണൂര്‍ തില്ലങ്കേരിയിലെ ചാളപ്പറമ്പില്നിന്നാണ് ഐസ്ക്രീം ബോംബുകളും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെടുത്തത്. ഐസ്ക്രീം ബോളില്‍ നിര്‍മിച്ച 11 ബോംബും നിര്‍മിക്കാന്‍ സൂക്ഷിച്ച് 12 ഐസ്ക്രീം ബോളുകളുമാണ് കണ്ടെടുത്തത്.
എസ്.ഐ ടി വി ശശിധരന്, എ.എസ്.ഐ എം.സി ജിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ബോംബ് സ്ക്വാഡും മുഴക്കുന്ന് പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. രണ്ടുദിവസം മുമ്പ് തില്ലങ്കേരിയിലെ കാര്‍ക്കോട് നിന്നും സ്റ്റീല്‍ബോംബുകളും പിടികൂടിയിരുന്നു.
കണ്ണൂരിലെ ചാളപ്പറമ്പില്‍ നിന്ന് വന്‍ ബോംബ്ശേഖരം പിടികൂടി