തിരൂര്‍(മലപ്പുറം): കേരളത്തിൽ തുടരുന്ന കനത്തമഴയിൽ കടൽക്ഷോഭം രൂക്ഷം. പൊന്നാനി അഴിമുഖത്ത് നങ്കൂരമിട്ട 15 ഓളം മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി. പൊന്നാനി പുഴയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് ബോട്ടുകള്‍ കടലിലേക്ക് ഒഴുകിയത്.
വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയുമായാണ് സംഭവം. കടല്‍ ക്ഷോഭം രൂക്ഷമായതിനാല്‍ ബോട്ടുകള്‍ തിരിച്ചെത്തിക്കാനുള്ള ശ്രമം പരാജയപെട്ടു എന്നാണ് വിവരം. ബോട്ടുകൾ നഷ്ടമായാൽ മത്സത്തൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കും.