പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഫാക്ടറിയിൽ തീപിടുത്തം. ടാര്‍പ്പന്റൈന്‍ നിര്‍മാണ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. തൊഴിലാളികള്‍ കുപ്പിയിലേക്ക് ടാര്‍പ്പന്റൈന്‍ നിറയ്ക്കുന്നതിനിടയിലാണ് തീപടർന്നത്. അപകടത്തിൽ തൊഴിലാളികൾക്ക് പൊള്ളലേറ്റിയിട്ടുണ്ട്. 40,000 ലിറ്റര്‍ ടര്പൈന് കത്തി നശിച്ചു. പൊള്ളലേറ്റ ഒരു തൊഴിലാളിയുടെ നില ഗുരുതരാമെന്നാണ് സൂചന.
