
90ാ മത് ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ചു. 24 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി ഗാരി ഒാള്‍ഡ് മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി ഫ്രാന്‍സിസ് മക്ഡോര്‍മണ്ട്. മികച്ച സഹനടനുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ത്രീ ബില്ബോര്ഡ്സ് ഔട്ട്സൈഡ് എബ്ബിങ്ങ് മിസ്സോറി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. മികച്ച ചിത്രം ദി ഷേപ് ഓഫ് വാട്ടർ. മികച്ച സംവിധാനമുള്‍പ്പെടെ നാലു പുരസ്കാരങ്ങളാണ് ഇത്തവണ ഷേപ് ഓഫ് വാട്ടര്‍ സ്വന്തമാക്കിയത്. മികച്ച കേശലാങ്കാരം, മികച്ച വസ്ത്രാലങ്കാരം, ഡോക്യുമെന്ററി ഫീച്ചര്‍, മികച്ച സൗണ്ട് മിസ്സിങ്ങ്, ബെസ്റ്റ് എഡിറ്റിങ്ങ്, തുടങ്ങി 24 വിഭാഗങ്ങളിലായാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. ജിമ്മി കിമ്മലാണ് പരിപാടിയുടെ അവതാരകന്.
ത്രീ ബില്ബോര്ഡ്സ് ഔട്ട്സൈഡ് എബ്ബിങ്ങ് മിസോറി എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തോടെ സാം റോക്കവെല്ലിനാണ് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചത്.

മികച്ച നടി – ഫ്രാന്‍സിസ് മക്ഡോര്‍മണ്ട് – ത്രീ ബില്ബോര്ഡ്സ് ഒൗട്ട് സൈഡ് എബ്ബിങ് മിസൗറി
മികച്ച നടന് – ഗാരി ഒാള്‍ഡ് മാന്‍ – ഡാര്‍ക്കസ്റ്റ് ഹവര്‍
മികച്ച ചിത്രം – ദി ഷേപ് ഓഫ് വാട്ടർ
മികച്ച സംവിധായകന് – ഗില്ലെര്‍മോ ഡെല്‍ടോറോ – ഷേപ് ഒാഫ് വാട്ടര്‍
മികച്ച ഗാനം – ക്രിസ്റ്റന്‍ ആന്ഡേഴ്സന്, റോബര്‍ട്ട് ലോപസ് – റിമമ്ബര് മീ – കോക്കോ
മികച്ച പശ്ചാത്തല സംഗീതം – അലക്സാന്ദ്രെ ഡെസ്പ്ലാറ്റ് – ഷേപ് ഒാഫ് വാട്ടര്‍
അഡാപ്റ്റഡ് സ്ക്രീന്‍ പ്ലേ – കോള്‍ മീ ബൈ യുവര്‍ നെയിം – തിരക്കഥ: ജെയിംസ് ഐവറി
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് – ദ് സൈലന്റ് ചൈല്‍ഡ് – സംവിധാനം: ക്രിസ് ഓവര്ടണ്, റേച്ചല്‍ ഷെന്‍ടന്‍
ഡോക്യുമെന്ററി ഷോര്‍ട്ട് – ഹെവന്‍ ഇസ് എ ട്രാഫിക് ജാം ഓണ്‍ ദ് 405 – സംവിധാനം: ഫ്രാങ് സ്റ്റിഫല്‍
ഫിലിം എഡിറ്റിങ് – ലീ സ്മിത്ത് – ഡന്‍കിര്‍ക്ക്
വിഷ്വല്‍ ഇഫെക്റ്റ്സ് – ബ്ലേഡ് റണര്‍ – ജോണ്‍ നെല്‍സണ്‍, ജേര്‍ഡ് നെഫ്സര്, പോള്‍ ലാംബേര്‍ട്ട്, റിച്ചാര്‍ഡ് ആര്. ഹൂവര്‍
മികച്ച ആനിമേഷന്‍ ചിത്രം – കൊകൊ – സംവിധാനം – ലീ ഉന്‍ക്രിച്ച്, ഡര്‍ലാ കെ. ആന്ഡേഴ്സണ്
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം – ഡിയര്‍ ബാസ്ക്കെറ്റ് ബോള്‍ – സംവിധാനം – ഗ്ലെന്‍ കിയെന്‍, കോബ് ബ്രയന്റ്
മികച്ച സഹനടി – അലിസണ് ജാനി – ഐ ടാനിയ
മികച്ച വിദേശ ഭാഷാചിത്രം – ഫന്റാസ്റ്റിക്ക് വുമണ്‍ – സംവിധാനം – ചിലെ
പ്രൊഡക്ഷന്‍ ഡിസൈന്‍ – പോള്‍ ഡെന്‍ഹാം ഒാസ്റ്റെര്‍ബെറി – ദ് ഷെയ്പ് ഒാഫ് വാട്ടര്‍
സൗണ്ട് മിക്സിങ് – ഗ്രിഗ് ലാന്‍ഡേക്കര്‍, ഗാരി എ. റിസോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടെന്‍ – ചിത്രം – ഡന്‍കിര്‍ക്ക്
സൗണ്ട് എഡിറ്റിങ് – റിച്ചാര്‍ഡ് കിങ്, അലെക്സ് ഗിബ്സണ് – ഡന്‍കിര്‍ക്ക്
ഡോക്യുമെന്ററി ഫീച്ചര്‍ : ഐക്കറസ് – ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്
കോസ്റ്റ്യൂം – മാര്‍ക്ക് ബ്രിഡ്ജസ് – ഫാന്റം ത്രെഡ്
മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിങ് – ഡേവിഡ് മലിനോവ്സ്കി, ലൂസി സിബ്ബിക് – ഡാര്‍ക്കസ്റ്റ് അവര്‍
സഹനടന്‍ – സാം റോക്ക്വെല്‍ – ത്രീ ബില്ബോര്ഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി
