
ജര്‍മനി: വംശീയ അധിക്ഷേപത്തിന്റെ പേരില്‍ ജര്‍മന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മെസ്യൂട് ഓസിലിനെ വിമര്‍ശിച്ച് ജര്‍മന്‍ താരം ടോണി ക്രൂസ്. താരത്തിന്റെ ദേശീയ ടീമില്‍ നിന്നുള്ള വിരമിക്കല്‍ രീതിയെയാണ് ജര്മനിയില്ഓസിലിന്റെ സഹ താരം കൂടിയായിരുന്ന ക്രൂസ് വിമര്‍ശിച്ചത്. എന്നാല്‍ ഓസില്‍ മികച്ചൊരു വിടവാങ്ങല്‍ അര്‍ഹിച്ചിരുന്നു എന്നും ക്രൂസ് പറഞ്ഞു. തുര്‍ക്കിഷ് വംശജനായതിന്റെ പേരില്‍ വംശീയ അധിക്ഷേപവും അവഹേളനവും ഏല്‍ക്കേണ്ടി വന്നു എന്നാണ് വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ ഓസില്‍ പറഞ്ഞത്. അതിന്റെ പേരിലാണ് ഓസില്‍ ജര്‍മന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
തുര്‍ക്കിഷ് പ്രസിഡന്റിന്റെ കൂടെ ഓസില്‍ ഫോട്ടോ എടുത്തത് മുതലാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഈ വിഷയത്തില്‍ വിമര്‍ശനമേറ്റ ഓസിലിനെ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന് പിന്തുണച്ചില്ലെന്നും താരം ആരോപിച്ചിരുന്നു. ഇതിനെല്ലാം എതിരെയാണ് ടോണി ക്രൂസ് ഓസിലിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. വിരമിക്കല്‍ സമയത്ത് നടത്തിയ പ്രഖ്യാപനങ്ങള്‍ ശെരിയായില്ലെന്നും ക്രൂസ് കൂട്ടിച്ചേര്‍ത്തു. ജര്‍മന്‍ ടീമിലും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനിലും വംശീയ അധിക്ഷേപം നിലനില്‍ക്കുന്നില്ലെന്നും ക്രൂസ് പറഞ്ഞു.