ഓണം ബമ്പർ ഭാഗ്യം 12 കോടി കടാക്ഷിച്ചത് കരുനാഗപ്പള്ളി ചുങ്കത്തു ജൂവലറിയിലെ 6 ജീവനക്കാര്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റിന്

  • Post category:news
  • Reading time:1 min read
You are currently viewing ഓണം ബമ്പർ ഭാഗ്യം 12 കോടി കടാക്ഷിച്ചത് കരുനാഗപ്പള്ളി ചുങ്കത്തു ജൂവലറിയിലെ 6 ജീവനക്കാര്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ഓണം ബമ്പർ അടിച്ചത് കരുനാഗപ്പള്ളി ചുങ്കത്തു ജൂവലറിയിലെ 6 ജീവനക്കാര്‍ ചേര്‍ന്ന് എടുത്ത ഭാഗ്യ കുറിയ്ക്ക്. ഇന്നലെ വൈകിട്ട് എടുത്ത രണ്ടു ഭാഗ്യക്കുറിയിലെ ഒരെണ്ണമാണ് ഭാഗ്യം നേടിക്കൊടുത്തത് .

റോണി, സുബിന്‍, രാജീവന്‍, വിവേക്, രാജീവ്, റേഞ്ചിന്‍ എന്നിവര്‍ക്കാണ് സമ്മാനം. കോട്ടയം, വൈക്കം, തൃശൂര്‍ അന്നമനട,ചവറ, ശാസ്‌താംകോട്ട എന്നീ സ്വദേശികളാണ് ഇവര്‍. ആലപ്പുഴയില്‍ വിറ്റ ടി.എം 160869 നമ്പർ ടിക്കറ്റാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനമായ അൻപത് ലക്ഷം രൂപ 10 പേര്‍ക്കാണ് ലഭിക്കുന്നത്. സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ TA 514401 TB 354228 TC 339745 TD 386793 TE 239730 TG 518381 TH 490502 TJ 223635 TK 267122 TM 136328

മൂന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേർക്കാണ് ലഭിക്കുക. മൂന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ: TA 210578 TB 522068 TC 344888 TD 122667 TE 162760 TG 135467 TH 500124 TJ 446919 TK 525454 TM 295398 TA 212932 TB 424251 TC 533375 TD 373890 TE 104995 TG 139906 TH 487837 TJ 405900 TK 519105 TM 265475.

0Shares