
ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. മാനന്തവാടി പാലമുക്ക് സ്വദേശികളായ പിട്ട് വീട്ടില്‍ പി. ഷംസുദ്ദീന് (32), വട്ടത്ത് പറമ്പില്‍ വീട്ടില്‍ ഇ.കെ. അബ്ദുല്‍ ജാഫര്‍ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്തത്.

പ്രതികളുടെ പക്കല്‍ നിന്ന് 900 ഗ്രാം കഞ്ചാവ് കണ്ടെടുത്തു . വെള്ളിയാഴ്ച നാലാംമൈലില്‍ നടത്തിയ പരിശോധനക്കിടെയാണ് ഇവര്‍ എക്സൈസിന്റെ പിടിയിലായത്. കഞ്ചാവ് കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
