ആലപ്പുഴ : ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരംവീണ് ഒരാള്‍ മരിച്ചു. കായംകുളം മുരുക്കുമ്മൂട് സ്വദേശി അലി അക്ബര്‍ (55) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പം യാത്രചെയ്യുകയായിരുന്ന മകന്റെ ഭാര്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് അപകടം നടന്നത്.
