ഒളിച്ചോടിയ ദമ്പതികളെ തട്ടിക്കൊണ്ടു പോയി ക്രൂര പീഡനം, മൂത്രം കുടിപ്പിച്ചു, സംഭവം ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing ഒളിച്ചോടിയ ദമ്പതികളെ തട്ടിക്കൊണ്ടു പോയി ക്രൂര പീഡനം, മൂത്രം കുടിപ്പിച്ചു, സംഭവം ഇങ്ങനെ

ഗോത്രത്തിന്‍റെ സമ്മതമില്ലാതെ ഒരുമിച്ച്‌ ജീവിച്ച ദമ്പതികളെ ക്രൂരമായി ആക്രമിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പന്ത്രണ്ടോളം പേർക്കെതിരെ കേസെടുത്ത് പോലീസ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഇരുവരേയും ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.രാജസ്ഥാനിലാണ് സംഭവം.

കമിതാക്കളായ ഇരുവരും ഒരുമിച്ച്‌ ജീവിക്കാനായി കഴിഞ്ഞ ശനിയാഴ്ചയാണ് ഒളിച്ചോടിയത്. തുടര്‍ന്ന് ഇവരുടെ ഗോത്രത്തില്‍പ്പെട്ട ചിലര്‍ ചേര്‍ന്ന് ഇരുവരേയും അന്വേഷിച്ച്‌ കണ്ടെത്തുകയും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.

സിഗരറ്റ് കുറ്റികള്‍ കൊണ്ട് ഇരുവരുടെയും ശരീരത്തില്‍ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ മുടി വെട്ടിമാറ്റിയ ശേഷം ചെരുപ്പ് മാലയണിയിക്കുകയും തുടര്‍ന്ന് ഇരുവരേയും കൊണ്ട് മൂത്രം കുടുപ്പിക്കുകയുമായിരുന്നു.

0Shares