ഒരുങ്ങിയിറങ്ങി കമല്‍; ‘നാളൈ നമതു’ പര്യടനത്തിന് രാമേശ്വരത്ത് തുടക്കമായി; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം വൈകിട്ട് മധുരയില്‍; പിണറായി വിജയന്‍ മധുരയിലെ റാലിയെ അഭിസംബോധന ചെയ്യും

  • Post category:news
  • Reading time:1 min read
You are currently viewing ഒരുങ്ങിയിറങ്ങി കമല്‍; ‘നാളൈ നമതു’ പര്യടനത്തിന് രാമേശ്വരത്ത് തുടക്കമായി; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം വൈകിട്ട് മധുരയില്‍; പിണറായി വിജയന്‍ മധുരയിലെ റാലിയെ അഭിസംബോധന ചെയ്യും

ചെന്നൈ: കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ‘നാളൈ നമതു’ പര്യടനത്തിന് രാമേശ്വരത്ത് തുടക്കമായി. ഇന്ന് രാവിലെ ഏഴരയോടെ രാമേശ്വരത്തെ മോസ്ക് സ്ട്രീറ്റിലെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ വീട്ടില്‍ നിന്നായിരുന്നു പര്യടനത്തിനു തുടക്കമായത്.

രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവിടങ്ങളിലെ പൊതുയോഗങ്ങള്‍ക്കു ശേഷമാണു മധുരയിലെ പാര്‍ട്ടി പ്രഖ്യാപനം. വൈകിട്ട് അഞ്ചിന് ഒത്തക്കട മൈതാനിയിലാണു സമ്മേളനം. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മധുരയിലെ റാലിയെ അഭിസംബോധന ചെയ്യും.

പാര്‍ട്ടിയുടെ പേരും ആശയവും റാലിയില്‍ പ്രഖ്യാപിക്കും. തുടര്‍ന്നു മൈതാനത്തു പാര്‍ട്ടിയുടെ പതാക ഉയര്‍ത്തും. ആരാധകര്‍ ഉള്‍പ്പെടെ വന്‍ ജനാവലി കമല്‍ഹാസനെ കാണാന്‍ എത്തിയിരുന്നു. കലാമിന്റെ മൂത്തസഹോദരന്‍ മുത്തു മീരാന്‍ മരയ്ക്കാര്‍ ഉപഹാരം നല്‍കി കമല്‍ ഹാസനെ സ്വീകരിച്ചു.

0Shares