
കേരളത്തിലായാലും തമിഴ്നാട്ടിലായാലും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് കുതിച്ചുപായുന്ന വാഹനങ്ങള്‍ പതിവുകാഴ്ചയാണ്. ഇപ്പോഴിതാ എതിര്‍ദിശയില്‍ വന്ന ബസ് തടഞ്ഞ് വൈറലായിരിക്കുകയാണ് ഒരു മലയാളി യുവാവ്.തമിഴ്നാട്ടിലാണ് സംഭവം നടന്നത്. മറ്റൊരു ബസിനെ മറികടക്കാനായാണ് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് എതിര്ദിശയിലെത്തിയത്.
കേരള രജിസ്ട്രേഷനുള്ള കാറിലെത്തിയ യുവാവ് ബസിന് മുന്നില്‍ വാഹനം നിര്‍ത്തുകയായിരുന്നു. കാറില്‍ നിന്ന് ഇറങ്ങിയ യുവാവ് ബസ് ഡ്രൈവറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് നാട്ടുകാരെത്തി യുവാവിനെ അനുനയിപ്പിച്ചാണ് ട്രാന്‍സ്പോര്‍ട്ട് ബസിന് വഴിയൊരുക്കിയത്.
