ഒമര്‍ ലുലിവിൻ്റെ ‘ഫ്രീക്ക് പെണ്ണേ’ ഗാനത്തിനെ കൈവിട്ട് പ്രേക്ഷകര്‍; ഗാനത്തിന് യൂട്യൂബില്‍ 250 കെ ഡിസ്ലൈക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഒമര്‍ ലുലിവിൻ്റെ ‘ഫ്രീക്ക് പെണ്ണേ’ ഗാനത്തിനെ കൈവിട്ട് പ്രേക്ഷകര്‍; ഗാനത്തിന് യൂട്യൂബില്‍ 250 കെ ഡിസ്ലൈക്ക്

കൊച്ചി: ഒമര്‍ ലുലു കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെ ഏറ്റെടുത്ത പ്രേക്ഷകരെല്ലാം ഈ ഗാനത്തിനെ കൈവിട്ട മട്ടാണ്. 250 കെ ഡിസ്ലൈക്കാണ് ഇതുവരെ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ഫ്രീക്ക് പെണ്ണേ എന്നു തുടങ്ങുന്ന ഗാനമാണ് ഇത്രയധികം ഡിസ്ലൈക്കുകള്‍ നേടിയിരിക്കുന്നത്. സത്യരാജിന്റേതാണ് വരികള്‍. ഷാന്‍ റഹ്മാനാണ് സംഗീതം.

സത്യരാജും നീതു നടുവേടത്തുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. മാണിക്യ മലരായ പൂവി എന്ന ഗാനംകാതുകളെ പുളകം കൊള്ളിക്കുന്നവയാണെങ്കില്‍ ഇതിന്റെ വിവപരീതമാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഗാനം. ആദ്യ ഗാനത്തിനു ലഭിച്ച പ്രേക്ഷക സ്വീകാര്യത രണ്ടാമത്തെ ഗാനത്തിനു ലഭിച്ചിരുന്നില്ല. മാണിക്യ മലരായ പൂവിയ്ക്ക് ലൈക്കുകളുടെ ഘോഷയാത്രയാണെങ്കില്‍ രണ്ടാമത്തെ ഗാനത്തിനു ഡിസ് ലൈക്കുകളുടെ ഘോഷയാത്രയാണ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഔസേപ്പച്ചന്‍ വാലക്കുഴിയാണ് അഡാറ് ലവ് നിര്‍മിക്കുന്നത്. പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുല്‍ റൗഫ്, നൂറിന്‍ ഷെരീഫ്, മിഖേല്‍ ആന്‍ ഡാനിയേല്‍, മാത്യു, സിയാദ് ഷാജഹാന്‍, യാമി സോന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

0Shares