വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരിക്ക് പകരം താന്‍ മൂന്നാം തവണയും മത്സരിച്ചിരുന്നെങ്കില്‍ ട്രംപിനെ തോല്പിച്ച് വീണ്ടും പ്രസിഡന്റായേനെയെന്ന് ബരാക് ഒബാമ. ഒബായുടെ മുന്‍ ഉപദേശകനും സുഹൃത്തുമായ ആക്സ് ഫയല്‍സുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമയുടെ ഈ പരാമര്‍ശം.

ഒബാമയുടെ ഈ പരാമര്‍ശനത്തിന് മറുപടിയുമായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. തന്നെ തോല്‍പ്പിക്കാന്‍ യാതൊരു വഴിയുമില്ലാ എന്നാണ് ട്രംപ് ട്വിറ്ററിലൂടെ നല്കിയ മറുപടി.
