‘ഒബാമ കെയര്‍’ നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ആഗ്രഹം പൂവണിഞ്ഞു: പ്രമേയത്തിന് യുഎസ് പ്രതിനിധി സഭയുടേയും അംഗീകാരം.

  • Post category:news
  • Reading time:1 min read
You are currently viewing ‘ഒബാമ കെയര്‍’ നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ആഗ്രഹം പൂവണിഞ്ഞു: പ്രമേയത്തിന് യുഎസ് പ്രതിനിധി സഭയുടേയും അംഗീകാരം.

വാഷിംങ്ടണ്‍: പ്രസിഡന്റ് ബരാക് ഒബാമയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ഒബാമ കെയര്‍’ നിര്‍ത്തലാക്കാനുള്ള പ്രമേയത്തിന് യുഎസ് പ്രതിനിധി സഭയുടേയും അംഗീകാരം.  സെനറ്റ് പാസാക്കിയ പ്രമേയം 198 നെതിരെ 227 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ പാസാക്കിയത്.


2010 ല്‍ ആരോഗ്യമേഖലയിലെ സ്വപ്നപദ്ധതിയായി അവതരിപ്പിക്കപ്പെട്ട ഒബാമ കെയര്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് രാജ്യത്തിന് വരുത്തിവെക്കുന്നതെന്ന് ആരോപിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ പദ്ധതിയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു. താന്‍ പ്രസിഡന്റായാല്‍ പദ്ധതി നിര്‍ത്തലാക്കുമെന്ന് പ്രചാരണവേളയില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.

 

0Shares