ഒടിയന്‍ ട്രെയിലറിന് റെക്കോര്‍ഡ് നേട്ടം; 20 ദിവസം കൊണ്ട് വീഡിയോ കണ്ടത് 6.5 മില്യണ്‍ ആളുകള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഒടിയന്‍ ട്രെയിലറിന് റെക്കോര്‍ഡ് നേട്ടം; 20 ദിവസം കൊണ്ട് വീഡിയോ കണ്ടത് 6.5 മില്യണ്‍ ആളുകള്‍

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രാഹ്മണ്ട ചിത്രമായ ഒടിയന്റെ ട്രെയിലര്‍ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഗംഭീര സ്വീകരണത്തോടെയാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്റെ ട്രെയിലര്‍ വരവേറ്റിരിക്കുന്നത്. റിലീസായ ട്രെയിലര്‍ 6.5 മില്യണ്‍ ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്. മലയാള സിനിമയില്‍ ഒരു സൂപ്പര്‍താര ചിത്രത്തിനും നാളിതുവരെ ലഭിക്കാത്ത സ്വീകാര്യത ആണ് റിലീസിന് മാസങ്ങള്‍ക്ക് മുന്നേ ഒടിയന്‍ കൈവരിച്ചിരിക്കുന്നത്.

ആരാധകരെ മാത്രമല്ല സിനിമാ പ്രേമികളെയും ഒരുപോലെ വിസ്മയിപ്പിച്ച ഒടിയന്റെ മാസ്സ് ട്രൈയിലര്‍ വെറും 20 ദിവസം കൊണ്ട് 6.5 മില്യണ്‍ ഡിജിറ്റല്‍ വ്യൂസ് കടന്നിരിക്കുന്നത് മലയാള സിനിമ ഇതുവരെ കാണാത്ത റെക്കോര്‍ഡ് ആണ്. മോഹന്‍ലാലിന്റെ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളും ട്രെയിലറില്‍ വരുന്നുണ്ട്. പരസ്യരംഗങ്ങളില്‍ തന്റെ പ്രാഗല്‍ഭ്യം തെളിയിച്ച വി.എ ശ്രീകുമാര്‍ മേനോന്റെ ആദ്യ സംവിധാന സംരംഭമാണ് ഒടിയന്‍. റിലീസിന് മുമ്പേ തന്നെ അദ്ദേഹം അവകാശപ്പെട്ട മാസ് ആക്ഷന്‍ രംഗങ്ങളും, തീപ്പൊരി ഡയലോഗുകളും ട്രെയിലറില്‍ നിന്നും തന്നെ കണ്ട ആഹ്ലാദത്തില്‍ ആണ് ആരാധകര്‍.

0Shares