തിരുവനന്തപുരം: ഏജന്റുമാരുടെ പ്രാര്‍ഥനയ്ക്ക് ഫലമാകുന്നു. സംസ്ഥാന ലോട്ടറിയുടെ പുതുക്കിയ സമ്മാനഘടന ജൂലൈ 15 മുതല്‍ നടപ്പാക്കും. സമ്മാനങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടാകും. 5,000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണവും വര്‍ധിക്കും. മെയ് ഒന്നുമുതല്‍ 30 രൂപ ടിക്കറ്റില്‍ 1000 രൂപയുടെ 1080 സമ്മാനവും 500ന്റെ 6480 സമ്മാനവും 100 രൂപയുടെ 28000 സമ്മാനവും ഉള്‍പ്പെടെ 33469 സമ്മാനം വര്‍ധിച്ചിരുന്നു. കാരുണ്യപ്ലസ് നറുക്കെടുപ്പിലെ സമ്മാനങ്ങളുടെ എണ്ണം 24, 6021 ആയി ഉയരും. നിലവില്‍ പ്രതിദിനം 226814 സമ്മാനമാണ് നല്‍കിയിരുന്നത്. 87000 ആയിരുന്ന സമ്മാനമാണ് ഇപ്പോള്‍ 24,6,000 ത്തിലേക്കെത്തിയത്. ഇതില്‍ 5000 രൂപയുടെ സമ്മാനങ്ങള്‍ വര്‍ധിച്ചില്ലെന്ന വിലയിരുത്തലിലാണ് ജൂലൈ 15 മുതല്‍ പുതിയ സമ്മാനഘടന നിലവില്‍വരുന്നത്.
സമ്മാനങ്ങളുടെ ആകെത്തുകയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതിനാല്‍ ഘടനയിലെ മാറ്റത്തിനാണ് മുന്‍ഗണന. 5000 രൂപയുടെ സമ്മാനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ചെറിയസമ്മാനങ്ങള്‍ കുറയ്ക്കണമെന്ന ആവശ്യവും ചില കേന്ദ്രങ്ങളില്‍ ഉയരുന്നു. ഇതിനായി ചെറിയ സമ്മാനങ്ങള്‍ വന്‍തോതില്‍ വെട്ടിക്കുറയ്‌ക്കേണ്ടിവരും. ഇത് ദോഷമാകുമെന്നാണ് വിലയിരുത്തല്‍.
ഏജന്റുമാരുടെ പ്രാര്‍ഥനയ്ക്ക് ഫലമാകുന്നു; സംസ്ഥാന ലോട്ടറിയില്‍ 5000 രൂപയുടെ സമ്മാനങ്ങളില്‍ വര്‍ധനവ് വരുന്നു