റഷ്യ: വളരെയധികം പ്രതീക്ഷയോടെയാണ് അര്‍ജന്റീന സംഘം റഷ്യന്‍ മണ്ണില്‍ കാല്‍പന്ത് കളിക്കാന്‍ എത്തിയത്. എന്നാല്‍, നിരാശ മാത്രമാണ് അര്‍ജന്റിന ആരാധകര്‍ക്കും ടീമിനും ഇതുവരെ ഉണ്ടായത്. ആദ്യ കളിയില്‍ സമനില കണ്ട് മടങ്ങേണ്ടി വന്ന അര്‍ജന്റീന രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങി. ഇതോടെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിക്കുകയായിരുന്നു നീലപ്പട. ആദ്യമത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മെസിയ്ക്ക് തുടക്കത്തെ ദുര്‍വിധി തുടങ്ങി. പതിവ് പോലെ വിരമിക്കല്‍ ചര്‍ച്ചകളും. ഒന്ന് വിരമിക്കല്‍ നടത്തി തിരിച്ചെത്തിയ താരം ടീമിന്റെ പരാജയങ്ങളില്‍ എന്ത് തീരുമാനം സ്വീകരിക്കും എന്ന ആകാംക്ഷയിലും ആശങ്കയിലുമായിരുന്നു ആരാധകര്‍.
എന്നാല്‍ അവര്‍ക്ക് ആശ്വാസവും ആവേശവും നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ലോകകപ്പ് നേടിയല്ലാതെ താന്‍ വിരമിക്കില്ലെന്നാണ് മെസി വെളിപ്പെടുത്തിയിരിക്കുന്നത്. ‘ ടീം ലോകകപ്പ് നേടുകയെന്നതാണ് ഓരോ അര്‍ജന്റീനക്കാരുടെയും സ്വപ്നം. എന്റെയും ഏറ്റവും വലിയ സ്വപ്നവും ഇത് തന്നെയാണ്. ആ സ്വപ്നം കൈവിടാന്‍ ഞാനൊരുക്കമല്ല. എല്ലാ പ്രധാന ടൂര്‍ണമെന്റുകളും നേടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷമേ വിരമിക്കുന്ന കാര്യം ഞാന്‍ ആലോചിക്കുകയുള്ളു ‘ മെസി പറഞ്ഞു.
എൻ്റെ ഏറ്റവും വലിയ സ്വപ്നം ലോകകപ്പ് നേടുകയെന്നതാണ്; അത് നേടാതെ വിരമിക്കില്ല; ആരാധകര്‍ക്ക് ആശ്വാസവും ആവേശവും നല്‍കി മെസ്സിയുടെ വെളിപ്പെടുത്തല്‍