
തിരുവനന്തപുരം: ഇടപാടുകാരെ ആശങ്കയിലാഴ്ത്തി എസ്ബി.ഐ എ.ടി.എമ്മുകളുടെ 24 മണിക്കൂര്‍ സേവനം നിര്‍ത്തുന്നു. എസ്ബി.ഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടാനാണ് പുതിയ തീരുമാനം. രാവിലെ 6 മുതല്‍ രാത്രി 6 വരെയെ ഇനിമുതല്‍ എ.ടി.എം പ്രവര്‍ത്തനസജമാവുകയുള്ളൂ.

രാവിലെ ആറു മണി മുതല്‍ രാത്രി 6 മണി വരെ മാത്രമേ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്ന ബോര്‍ഡുകള്‍ പലയിടത്തും അധികൃതര്‍ സ്ഥാപിക്കാന്‍ തുടങ്ങി. എ.ടി.എം ഉപയോഗിക്കുന്നവരുടെ എണ്ണം തീരെ കുറവുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മറ്റു ബാങ്കുകളുടെ എ.ടിഎ.മ്മുകള്‍ കുറവുള്ള പ്രദേശങ്ങളില്‍ ഈ തീരുമാനം ഇടപാടുകാര്‍ക്ക് തിരിച്ചടിയാകും.
