ഭോപ്പാല്‍: എസ്.എസ്.എല്‍.സി പ്ലസ്ടു ഫലം പുറത്ത് വന്നതോടെ രാജ്യത്തെ മൊത്തം ഞെട്ടിച്ചു കൊണ്ട് ഭോപ്പാലില്‍ 12 വിദ്യാര്‍ത്ഥികളുടെ കൂട്ട ആത്മഹത്യ. മരിച്ചതില്‍ പത്തുപേര്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.10, 12 ക്ലാസുകളിലെ പരീക്ഷാഫലം വന്ന് മണിക്കൂറുകള്‍ക്കകമാണ് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയത്. ഇതില്‍ സഹോദരങ്ങളും പെടും. മരിച്ചതില്‍ 74 ശതമാനം മാര്‍ക്ക് കിട്ടിയ വിദ്യാര്‍ഥിയും ഉണ്ട്. 90 ശതമാനം കിട്ടാത്തതിന്റെ മാനസിക വിഷമമാണ് തന്റെ മകന്റെ ആത്മഹത്യക്കു കാരണമെന്ന് നേഴ്‌സായ മാതാവ് പറയുന്നു. ഈ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് വിഷം കുത്തിവെച്ചാണ്.

12, 10 ക്ലാസുകളില്‍ തോറ്റ രണ്ടു സഹോദരങ്ങള്‍ സത്‌ന ജില്ലയിലെ രശ്മി (18), സഹോദരന്‍ ദീപേന്ദ്ര (15) എന്നിവരാണ്. ജബല്‍പുരില്‍ ട്രെയിന്റെ മുന്നില്‍ ചാടി 12ാം ക്ലാസില്‍ തോറ്റ ഒരു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പന്ത്രണ്ടാം ക്ലാസില്‍ 67.87 ശതമാനം വിജയമുണ്ട്.. 72 ശതമാനം പെണ്‍കുട്ടികളും 64.16 ശതമാനം ആണ്‍കുട്ടികളും ജയിച്ചു. പത്താംതരത്തില്‍ 49.86 ആണ് വിജയം. 51.43 ശതമാനം പെണ്‍കുട്ടികളും 48.53 ശതമാനം ആണ്‍കുട്ടികളും ജയിച്ചു