എസ്.എഫ്.ഐ-ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘർഷം; തിരുവനന്തപുരത്തെ ക്യാമ്പസുകളിൽ കനത്ത സുരക്ഷ

  • Post category:news
  • Reading time:1 min read
You are currently viewing എസ്.എഫ്.ഐ-ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘർഷം; തിരുവനന്തപുരത്തെ ക്യാമ്പസുകളിൽ കനത്ത സുരക്ഷ

തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ – ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ തമ്മിൽ സംഘർഷം. ലോ കോളേജിലേക്ക് കലാജാഥയുമായി പ്രവേശിക്കാൻ ശ്രമിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. ഇരുവിഭാഗവും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ എ.സി.പി ആദിത്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

ഇതേത്തുടർന്ന് തലസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും കനത്ത സുരക്ഷയൊരുക്കി. ക്യാമ്പസുകളിലേക്ക് ഫ്രറ്റേണിറ്റി ജാഥ നടത്തിയെക്കുമെന്നതിനാലാണ് സുരക്ഷ ഏർപ്പാടാക്കിയത്. സംഘർഷത്തിൽ ഒരു ഫ്രറ്റേണിറ്റി പ്രവർത്തകന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അതേസമയം, കലാജാഥയുമായി താൽകാലികമായി മുന്നോട്ട് പോകുന്നില്ലെന്ന് ഫ്രറ്റേണിറ്റി പ്രവർത്തകർ അറിയിച്ചു.

0Shares