
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ. എന്‍. യു)യില്‍ നിന്ന് കാണാതായ നജീബ് അഹ്മദിന്റെ കേസില്‍ സി. ബി.ഐക്ക് ഡല്‍ഹി ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം. കേസ് ഡല്‍ഹി പോലീസില്‍ നിന്ന് സി. ബി. ഐയ്ക്ക് കൈമാറിയത് തമാശക്കല്ലെന്ന് ചൊവ്വാഴ്ച സി. ബി. ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കവെ കോടതി പറഞ്ഞു. പോലീസ് അന്വേഷണത്തിൽ കാര്യമായ മുന്നേറ്റമുണ്ടാകാത്തതിനെ തുടർന്ന് നജീബിന്റെ അമ്മ സി. ബി. ഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിചതിനെ തുടർന്ന് കോടതിയാണ് അന്വേഷണം ഏജൻസിയെ ഏൽപ്പിക്കുന്നത്. ജൂലൈ 17ന് സി.ബി.ഐ ഡല്ഹിഹൈകോടതിയില് സമര്‍പ്പിച്ച അന്വേ ഷണപുരോഗതിറിപ്പോര്ട്ട് ഒരു മാറ്റവുമില്ലാതെ ചൊവ്വാഴ്ചയും സമര്‍പ്പിച്ചതിനെ തുടർന്നാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്.
നജീബിനെ കാണാതായ സമയത്ത് മര്‍ദിച്ചെന്ന് ആരോപണവിധേയരായവരെ ചോദ്യം ചെയ്തോ എന്നും കോടതി സി. ബി. ഐ യോട് ചോദിച്ചു. സെപ്റ്റംബര്‍ ആറിനുള്ളില്‍ പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. കാണാതാകുന്നതിനു തൊട്ടുമുന്‍പ് ഹോസ്റ്റൽ തെരഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചു മുറിയിൽ വന്ന മൂന്നു വിദ്യാർഥികളും നജീബും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് ഇവർ വിളിച്ചറിയിച്ചതനുസരിച്ച് ഒരു സംഘം എ. ബി. വി. പി പ്രവർത്തകർ എത്തി നജീബിനെ ക്രൂരമായി മർദിക്കുകയും ചെയ്തു.
സഹപാഠികൾ എത്തിയാണ് അക്രമികളിൽനിന്നു നജീബിനെ രക്ഷപ്പെടുത്തിയത്. തുടർന്ന് സീനിയർ വാർഡന്റെ അടുക്കലേക്ക് എത്തിച്ചപ്പോൾ അവിടെയും മർദനമേറ്റു. ഈ സംഭവത്തിനു പിറ്റേന്നു മുതലാണ് നജീബിനെ കാണാതായത്. വിദ്യാർഥികളും ബന്ധുക്കളും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അധികൃതർ ഗൗനിച്ചില്ല. തുടർന്ന് മകനെ കാണാനില്ലെന്ന് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
