ഡല്‍ഹി; എയര്‍ ഇന്ത്യയുടെ ദീര്‍ഘ ദൂര വിമാന സര്‍വ്വീസായ ഡ്രീം ലൈനര്‍ നാളെ മുതല്‍ ഡല്‍ഹി-കൊച്ചി- ദുബായ് സര്‍വീസ് ആരംഭിക്കും.പുലര്‍ച്ചെ 5.10 ന് ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കുന്ന വിമാനം എട്ട് മണിക്ക് കൊച്ചിയിലെത്തും. 9.15 നാണ് ദുബായിലേക്കുള്ള തിരിച്ചു പറക്കല്‍. ഉച്ചയ്ക്ക് 12 ന് വിമാനം ദുബായിയില്‍ എത്തിച്ചേരും. ഒന്നരയോടെ തിരിച്ച് പറക്കുന്ന വിമാനം വൈകിട്ട് 6.50 ന് കൊച്ചിയിലും 11.25ന് ഡല്‍ഹിയിലും എത്തിച്ചേരും. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്കയാത്ര രാത്രി 8.20നാണ്.

മികച്ച സൗകര്യങ്ങളോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാമെന്നതാണ് ഈ വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.238 ഇക്കോണമി ക്ലാസ് ഉള്‍പ്പെടെ 256 സീറ്റുകളാണ് ഉള്ളത്.അത്യാധുനികമായ ഇരിപ്പിട സൗകര്യങ്ങള്‍, വിനോദോപാധികള്‍, സ്വാദിഷ്ടമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയും ഡ്രീം ലൈനറിന്റെ സവിശേഷതയാണ്.