വാഷിംഗ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജെയിംസ് കോമിയെ പുറത്താക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ജെയിംസ് കോമിയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവിട്ടത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എഫ്.ബി.ഐ ഉത്തരവിട്ടതിനു പിന്നാലെയാണ് തലവനെ ട്രംപ് പുറത്താക്കിയത്. ഹിലരി ക്ലിന്റനെതിരായ ഇമെയില്‍ വിവാദത്തിന്റെ അന്വേഷണം തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതിനാണ് പുറത്താക്കുന്നതെന്നും പുതിയ ഡയറക്ടറെ ഉടന്‍ നിയമിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം റഷ്യ-ട്രംപ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പേരിലാണ് കോമിയെ പുറത്താക്കിയതെന്ന് ഡെമോക്രാറ്റിക് നേതാക്കള്‍ ആരോപണം ഉയര്‍ത്തി. ഹിലരി ഇമെയില്‍ ഉപയോഗിച്ചത് സംബന്ധിച്ച് പൊതുപ്രസ്താവനകള്‍ നടത്തുക വഴി കോമി നീതി വകുപ്പിന്റെ നടപടി ക്രമങ്ങള്‍ ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. അടുത്തിടെ കോമിക്കെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റന്റെ ഇമെയില്‍ വിവാദം വന്‍ ചര്‍ച്ചയായിരുന്നു.