എന്‍റെ ഈ വാക്കുകൾ എഴുതി വച്ചോളു; തെരഞ്ഞെടുപ്പിന്​ മുമ്പ്​​ പുൽവാമ പോലെ മറ്റൊരു ആക്രമണം കൂടി ഉണ്ടാകും: രാജ്​ താക്കറെ

  • Post category:news
  • Reading time:1 min read
You are currently viewing എന്‍റെ ഈ വാക്കുകൾ എഴുതി വച്ചോളു; തെരഞ്ഞെടുപ്പിന്​ മുമ്പ്​​ പുൽവാമ പോലെ മറ്റൊരു ആക്രമണം കൂടി ഉണ്ടാകും: രാജ്​ താക്കറെ

മുംബൈ: നടക്കാനിരിക്കുന്ന ലോക്​സഭാ തെരഞ്ഞെടുപ്പിന്​ മുമ്പ്​ പുൽവായിലെ പോലെ മറ്റൊരു ആക്രമണം കൂടി രാജ്യത്ത് ഉണ്ടാകുമെന്ന്​ മഹാരാഷ്​ട്ര നവനിർമാൺ സേന പ്രസിഡൻറ്​ രാജ്​ താക്കറെ. ‘എന്‍റെ ഈ വാക്കുകൾ എഴുതിവെച്ചോളൂ. അടുത്ത രണ്ടുമാസത്തിനിടെ പുൽവാമയിലെ പോലെ മറ്റൊരു ആക്രമണം കൂടി ഉണ്ടാകും.’ അദ്ദേഹം പറയുന്നു.

ലോക്​സഭാ തെരഞ്ഞെടുപ്പിനോട്​​ അടുപ്പിച്ച്​ എല്ലാ പ്രശ്​നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ച്​ ദേശസ്​നേഹത്തിൽ മാത്രം ഊന്നാനായി വേണ്ടിയാണ്​ ആക്രമണങ്ങൾ നടക്കുന്നത്​ -രാജ്​ താക്കറെ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിർമാണം ഉൾപ്പെടെയുള്ള വാഗ്​ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭരണകക്ഷിയായ ബി.ജെ.പിയും ദയനീയമായി പരാജയപ്പെട്ടതിനാലാണ്​ അക്രമങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

0Shares