മുംബൈ: ജൂണ്‍ ഒന്നു മുതല്‍ എടിഎം ഇടപാടുകള്‍ക്ക് 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള വിവാദ ഉത്തരവ് എസ്ബിഐ പിന്‍വലിക്കുന്നു. തിരുത്തിയ പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നേരത്തേ വന്ന ഉത്തരവ് എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് മാത്രം ഉദ്ദേശിച്ച് ഇറക്കിയതായിരുന്നു ബാങ്ക് നല്‍കിയ വിശദീകരണം. എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള എസ്ബിഐ തീരുമാനത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.