എടപ്പാള്‍ തീയേറ്ററിലെ പീഡനം; എട്ടിൻ്റെ പണികിട്ടിയത് തിയേറ്ററിൻ്റെ ഉടമയ്ക്ക്; പോലിസ് പറയുന്നത്

  • Post category:news
  • Reading time:1 min read
You are currently viewing എടപ്പാള്‍ തീയേറ്ററിലെ പീഡനം; എട്ടിൻ്റെ പണികിട്ടിയത് തിയേറ്ററിൻ്റെ ഉടമയ്ക്ക്; പോലിസ് പറയുന്നത്

മലപ്പുറം: എടപ്പാളില്‍ തിയേറ്ററിനുള്ളില്‍ മധ്യവയസ്‌കന്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമയക്ക് കിട്ടിയത് എട്ടിൻ്റെ പണി. പൊലീസിൻ്റെ പ്രതികാര നടപടിയായി തിയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തു. പീഡനവിവരം പൊലീസിനെ അറിയിക്കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് സതീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന കുറ്റവും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്. ഏപ്രില്‍ 18 ന് നടന്ന സംഭവം മാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് ഏപ്രില്‍ മെയ് 12 നാണ് പുറത്തുവന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഏപ്രില്‍ 26 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസെടുക്കുകയും പ്രതിയായ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കേസില്‍ തുടക്കം മുതല്‍ തിയേറ്റര്‍ ഉടമയ്‌ക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു പൊലീസ്. ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയതാണ് കുറ്റം. സംഭവം പുറത്തുകൊണ്ടുവന്നതിൻ്റെ പശ്ചാത്തലത്തില്‍ തിയേറ്റര്‍ ഉടമയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സതീഷിൻ്റെ നടപടി തെറ്റാണെന്ന് സമര്‍ത്ഥിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

0Shares