ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്ക​​​വേ ക​​​ര്‍ഷ​​​ക​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു പണം നൽകി; ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ വിവാദത്തിൽ.

  • Post category:news
  • Reading time:1 min read
You are currently viewing ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്ക​​​വേ ക​​​ര്‍ഷ​​​ക​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു പണം നൽകി; ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ വിവാദത്തിൽ.

ബം​​​ഗ​​​ളൂ​​​രു: ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ ക​​​ര്‍ഷ​​​ക​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു ക​​​ര്‍ണാ​​​ട​​​ക ബി.​​​ജെ.​​​പി പ്രസിഡന്റ് ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ പ​​​ണം ന​​​ല്‍കി​​​യതു വിവാദമായി. ഒ​​​രു ല​​​ക്ഷം രൂപ ക​​​ര്‍ഷ​​​ക​​​ന്‍റെ ഭാ​​​ര്യ​​​ക്കു ന​​​ല്‍കു​​​ന്ന​​​താ​​​യു​​​ള്ള വീ​​​ഡി​​​യോ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ​​​യാ​​ണു സം​​​ഭ​​​വം വി​​​വാ​​​ദ​​​ത്തി​​​ലാ​​​യ​​​ത്. ന​​​ഞ്ച​​​ന്‍കോ​​​ട്, ഗു​​​ണ്ട​​​ല്‍പേ​​​ട് എ​​​ന്നീ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്ക​​​വേ വോട്ടര്‍മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​ന്‍ ബി​​​ജെ​​​പി വ്യാ​​​പ​​​ക പ​​​ണ​​​മൊ​​​ഴു​​​ക്കു ന​​​ട​​​ത്തു​​​ന്ന​​​തി​​​ന്‍റെ കൂ​​​ടു​​​ത​​​ല്‍ തെ​​​ളി​​​വു​​​ക​​​ളാ​​​ണ് പു​​​റ​​​ത്തു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ് ആരോപിച്ചു.

അ​​​തേ​​​സ​​​മ​​​യം, ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ ക​​​ര്‍ഷ​​​ക​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു പാ​​​ര്‍ട്ടി​​​യു​​​ടെ സ​​​ഹാ​​​യഫ​​​ണ്ടാ​​​യി ഒ​​​രു ല​​​ക്ഷം രൂ​​​പ കൈ​​​മാ​​​റു​​​ക​​​യാ​​​ണു ചെ​​​യ്ത​​​തെ​​​ന്നു യെ​​​ദി​​​യൂ​​​ര​​​പ്പ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

0Shares