ഇടുക്കി: മഴ ശക്തിയാർജിക്കുന്നതോടെ ഉരുള്‍പൊട്ടലിനു സാധ്യതയുള്ള ഇടുക്കി ജില്ലയില്‍ മുൻകരുതൽ നടപടി സ്വീകരിക്കുകയാണ്. ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം ഇതിനകം റിപ്പോർട്ട് ചെയ്തു. കല്‍തൊട്ടി മേപ്പാറയില്‍ വീടിന് മുകളില്‍ മരം വീണ്ട് നാല് പേര്‍ക്ക് പരിക്കേറ്റു. കൂടാതെ പുളിയന്‍മല നെടുംകണ്ടം റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിനെ തുടര്‍ന്നു ജില്ലയില്‍ നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതായും മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. വരുംദിവസങ്ങളിൽ മഴ കൂടാനാണ് സാധ്യത. ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, 12 മുതല്‍ 20 സെന്റി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(09.06.2018)
ഇന്നത്തെ ചോദ്യം
ലോകമുസ്ലിം സമൂഹം റമളാനിൽ കാത്തിരിക്കുന്ന ഏറ്റവും പുണ്യമാക്കപ്പെട്ട ദിനം ഏത്..?
A) റമളാൻ 17
B) ലൈലത്തുൽ ഖദർ പ്രദീക്ഷിക്കുന്ന ദിനം
C) റമളാൻ 27
D) റമളാനിലെ അവസാനത്തെ വെള്ളിയാഴ്ച്ച
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), രക്ഷിതാവിൻ്റെ പേര്, വിലാസം (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ഫേസ് ബുക്ക് എക്കൗണ്ടുള്ള ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.
ഇന്നലെ (08.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: കൊങ്കിണി
വിജയി : ശ്യാം നൻജിൽ, ചെമനാട്