
അമരാവതി: ആന്ധ്രാപ്രദേശിലെ വെസ്‌റ്റ് ഗോദാവരി ജില്ലയില്‍ ഉപ്പേരി പായ്‌ക്കറ്റിനുള്ളിലെ കളിപ്പാട്ടം അറിയാതെ വിഴുങ്ങി നാലു വയസുകാരന്‍ മരിച്ചു. എലൂരുവില്‍ ചെറുകിട വ്യാപാരിയായ ലക്ഷ്‌മണ്‍ റാവുവിന്റെ മകന്‍ നിരാക്ഷാന(4)യാണു മരിച്ചത്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ലക്ഷ്‌മണ്‍ റാവുവിനൊപ്പം പാലുവാങ്ങാനാണു നിരാക്ഷാന കടയിലെത്തിയത്. ഭക്ഷണ പായ്‌ക്കറ്റിലെ ഇമോജി കണ്ടാണ് അതു വാങ്ങണമെന്നു കുട്ടി ആവശ്യപ്പെട്ടത്. വീട്ടിലെത്തിയ ഉപ്പേരി കഴിക്കുന്നതിനിടെയാണ് അതിലുണ്ടായിരുന്ന റബറില്‍ തീര്‍ത്ത കളിപ്പാട്ടം തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍തന്നെ എലൂരു സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡയമണ്ട് റിങ്‌സ് എന്ന കമ്പനിയുടെ ഉപ്പേരിയാണു കുട്ടികഴിച്ചത്. മാതാപിതാക്കള്‍ ഡയമണ്ട് റിങ്‌സിനെതിരേ പരാതി നല്‍കിയിട്ടുണ്ട്.
