ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ബസ്സ് ട്രക്കിലിടിച്ച് 25 കുട്ടികള്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ബസ്സ് ട്രക്കിലിടിച്ച് 25 കുട്ടികള്‍ മരിച്ചു.

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ്സ് ട്രക്കിലിടിച്ച് 25 കുട്ടികള്‍ മരിച്ചു. 36 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇറ്റാ ജില്ലയിലെ അലിഗഞ്ചിലാണ് രാവിലെ ഒന്‍പതോടെ അപകടമുണ്ടായത്. ഇറ്റായിലെ ജെ.എസ്. പബ്ലിക് സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഉത്തര്‍പ്രദേശിലുണ്ടായ കൊടും തണുപ്പ് മൂലം സ്‌കൂളിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇന്നാണ് സ്‌കൂള്‍ തുറന്നത്.

 

അമിത വേഗതയിലെത്തിയ ട്രക്ക് സ്‌കൂള്‍ ബസ്സിലിടിക്കുകയായിരുന്നു. ഏഴിനും പത്തിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവില്ലാതെയാണ് ഇന്ന് സ്‌കൂള്‍ തുറന്നതെന്നും സ്‌കൂളിനെതിരെ നടപടിയെടുക്കുമെന്നും ഉത്തര്‍പ്രദേശ് ഡി.ജി.പി. ജാവീദ് അഹ്മദ് അറിയിച്ചു.

0Shares