ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. സൂര്യധറിന് സമീപം ഋഷികേശ്- ഗംഗോത്രി ഹൈവേയിലാണ് സംഭവം. പരിക്ക് പറ്റിയവരുടെ നില ഗുരുതരമാണ്.

ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് 250 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 25 പേരാണ് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. ഉത്തരാഖണ്ഡിലെ ഏറ്റവും തിരക്കുള്ള ഹൈവേകളില്‍ ഒന്നാണ് ഋഷികേഷ്- ഗംഗോത്രി. ജൂലൈ ഒന്നിന് ഉത്തരാഖണ്ഡിലെ പൗരി ജില്ലയില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 48 പേര്‍ മരിച്ചിരുന്നു.

0Shares