
ന്യൂ ഡല്‍ഹി: കേരളത്തിന്റെ ഇഷ്ടവിഭവങ്ങളിലൊന്നായ ഉണ്ണിയപ്പവും തപാല്‍ സ്റ്റാമ്പില്‍ ഇടംനേടി. ഉണ്ണിയപ്പത്തിന്റെ ചിത്രമുള്ള അഞ്ചുരൂപയുടെ സ്റ്റാമ്പാണ് തപാല്‍ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഉണ്ണിയപ്പത്തിന്റെ പരിഭാഷ അല്‍പം കല്ലുകടിയുണ്ടാക്കിയിട്ടുണ്ട്. ‘ബേബി അപ്പം’ എന്നാണ് ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ളത്. ഉണ്ണിയപ്പത്തിന്റെ നിറവും മാറി. മറ്റുള്ള സ്ഥലങ്ങളിലെ വിഭവങ്ങള്‍ക്ക് പ്രാദേശിക പേരുകള്‍ തന്നെയാണ് സ്റ്റാമ്പില്‍ നല്‍കിയിട്ടുള്ളത്.

ക്ഷേത്രങ്ങളിലെ പ്രസാദം, ഉത്സവകാല വിഭവങ്ങള്‍, പ്രാദേശിക വിഭവങ്ങള്‍ എന്നിങ്ങനെ 24 ഭക്ഷ്യവിഭവങ്ങള്‍ സ്റ്റാമ്പുകളില്‍ ഇടം നേടിയിട്ടുണ്ട്. തിരുപ്പതി ലഡു, ബിരിയാണി, പൊങ്കല്‍ തുടങ്ങിയവയും സ്റ്റാമ്പുകളിലെത്തി.
